കേരളത്തിൽ രണ്ടാം പ്രളയം: 1318 ക്യാമ്പുകളിലായി 1.65 ലക്ഷം പേര്

കേരളത്തിൽ രണ്ടാം പ്രളയം: 1318 ക്യാമ്പുകളിലായി 1.65 ലക്ഷം പേര്
കേരളത്തിൽ രണ്ടാം പ്രളയത്തിൽ  ശനിയാഴ്ച,10 -08 -2019 , വൈകിട്ട് മൂന്നുമണി വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 1,318 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 46,400 കുടുംബങ്ങളില്‍നിന്നുള്ള 1,65,519 പേര്‍. 57 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 196 വീടുകള്‍ പൂര്‍ണമായും 2234 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ കോഴിക്കോട് ജില്ലയിലാണ്, 287. ഇവിടെ 11055 കുടുംബങ്ങളിലെ 37409 പേരാണ് കഴിയുന്നത്. വയനാട്ടില്‍ 197 ക്യാമ്പുകളിലായി 32276 പേര്‍ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വയനാട് 10 മരണം റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെത്തി വിലയിരുത്തി. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസും വിശദീകരിച്ചു. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രനും യോഗത്തില്‍ സംബന്ധിച്ചു.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 397 ബോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 210 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 361 രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 923 മല്‍സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. 4311 പേരെ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്. കോഴിക്കോട് 54 ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ 50 വീതം ബോട്ടുകള്‍ തയ്യാറായിട്ടുണ്ട്.



പ്രൊഫ്. ജോൺ കുരാക്കാർ

Comments

Popular posts from this blog

PROF. JOHN KURAKAR'S VALEDICTORY SPEECH OF U.R.I YOUTH ASSEMBLY

WORLD OZON DAY- SEPTEMBER=16 ലോക ഓസോൺ ഡേ

TEARFUL TRIBUTE PAID TO REJI CHERIAN, LEADER OF THE FEDERATION OF THE MALAYALI ASSOCIATION OF AMERICA. അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാൻ അന്തരിച്ചു