കവളപ്പാറയിൽ റബ്ബർ നടാൻ മണ്ണെടുത്തതാണ് ഇന്ന് ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ പറയുന്നു


കവളപ്പാറയിൽ റബ്ബർ നടാൻ മണ്ണെടുത്തതാണ് ഇന്ന്  ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ പറയുന്നു
നിലമ്പൂർ∙ കവളപ്പാറ ദുരന്തം മനുഷ്യനിർമിതമാണെന്ന് പ്രദേശവാസികൾ. കവളപ്പാറയില്‍ റബ്ബർ കൃഷിക്കായി മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് വൻ ഉരുൾപൊട്ടലിന് വഴിവച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും അവഗണിച്ചു. മണ്ണൊലിച്ച് താഴേക്കിറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും നാട്ടുകാർ പറയുന്നു.
മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നത് ഉരുൾപൊട്ടലിനു കാരണമാകുമെന്ന് കാണിച്ചു നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റബർതൈകൾ പിഴുതെറിഞ്ഞു പോലും പ്രതിഷേധിച്ചു. ജില്ലാഭരണകൂടത്തിനു പരാതി നൽകിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചു. പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ഒരു മല ഒന്നാകെ ഈ പ്രദേശത്തെ വിഴുങ്ങിയ അവസ്ഥയിലാണ്.നിരവധി കുടുംബങ്ങൾ ഉരുൾപൊട്ടലിൽ മരിച്ചു

പ്രൊഫ്. ജോൺ കുരാക്കാർ

Comments

Popular posts from this blog

PROF. JOHN KURAKAR'S VALEDICTORY SPEECH OF U.R.I YOUTH ASSEMBLY

WORLD OZON DAY- SEPTEMBER=16 ലോക ഓസോൺ ഡേ

TEARFUL TRIBUTE PAID TO REJI CHERIAN, LEADER OF THE FEDERATION OF THE MALAYALI ASSOCIATION OF AMERICA. അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാൻ അന്തരിച്ചു