മണ്ണിൻറെയുള്ളിൽ നിന്നുള്ള മനുഷ്യരുടെ നിലവിളികൾ കേൾക്കുക.
മണ്ണിൻറെയുള്ളിൽ നിന്നുള്ള മനുഷ്യരുടെ നിലവിളികൾ കേൾക്കുക.
കേരളത്തെയാകെ പ്രളയം വിഴുങ്ങിയ വാര്ഷികത്തോടടുത്തുവരികെ
ഭീതി പടര്‍ത്തി വീണ്ടും ജലതാണ്ഡവം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ നിന്ന്
കരകയറിയത് മതവും മനസും മറന്ന് കേരളത്തെയാകെ കാരുണ്യത്തിന്റെ കൈക്കുമ്പിളില്‍ ഒതുക്കിയാണ്. ഈ രണ്ടാം പ്രളയത്തിൽ
മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും പാലക്കാട്ടെ അട്ടപ്പാടിയിലും കേട്ടുകേൾവിയില്ലാത്ത ദുരനുഭവങ്ങളാണ് മഴ വിതച്ചുകൊണ്ടിരിക്കുന്നത്. ഇരുനിലക്കെട്ടിടങ്ങൾ പോലും മണ്ണിനടിയിലേക്ക് ആഴ്ന്നുപോകുന്നു. അമ്പലവും
പള്ളിയും പോസ്റ്റോഫീസുമെല്ലാം മലയൊലിച്ചുവന്ന് വിഴുങ്ങുന്നു. എത്ര വീടുകളും എത്ര മനുഷ്യരും അതിൽപ്പെട്ടുപോയിട്ടുണ്ട് എന്നറിയാൻ ഇനിയും സമയമെടുക്കും. ഒരു കണക്കെടുപ്പ് അസാധ്യമാണിപ്പോൾ.
ദുരിതാശ്വാസരക്ഷാപ്രവർത്തകർക്കും
ദുരന്തനിവാരണ സേനയ്ക്കുമൊക്കെ അടിയന്തര സാഹചര്യങ്ങളിൽപ്പോലും വിളിപ്പുറത്ത് എത്താനാവാത്ത സാഹചര്യം ഇവിടെയൊക്കെയുണ്ട്. ചാലിയാറും
ഭാരതപ്പുഴയും പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. തുടർച്ചയായ രണ്ടാം പ്രളയം കേരളത്തിന് വെല്ലുവിളി ഉയർത്തുകയാണ്.
കഴിഞ്ഞ ഓഗസ്റ്റിന്റെ അനുഭവം സര്‍ക്കാരിനും സമൂഹത്തിനും പാഠമായതുകൊണ്ടുതന്നെ വലിയ കരുതലും ഒരുക്കവും ഈ
പ്രളയത്തിൽ നടത്താനായിട്ടുണ്ട്. വിവിധ ജില്ലകളിലെ ഉരുള്‍പ്പൊട്ടല്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടാക്കിയതാണ്
ഭീതിപടര്‍ത്തിയത്. റോഡ്, റെയിൽ, വ്യോമ ഗതാഗത സംവിധാനമെല്ലാം താറുമാറായിട്ടുണ്ട്. രണ്ടാം
പ്രളയത്തിൽ 80 തിലധികം
ഉരുൾപൊട്ടൽ സംഭവിച്ചു കഴിഞ്ഞു . ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 സംഘങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളിലെത്തി. ഇന്ന് രാവിലെ ഇവര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങും. അതിനിടെ വെള്ളപ്പൊക്കം രൂക്ഷമായ വടക്കന്‍ കേരളത്തില്‍ മൂന്ന് യൂണിറ്റ് സേന ഇന്നലെ പകല്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. നിലമ്പൂരില്‍ ഒറ്റപ്പെട്ടുപോയ പോത്തുകല്‍ പാതാര്‍ ഗ്രാമവാസികളുടെ രക്ഷയ്ക്കായി താന്നൂരില്‍ നിന്ന് ആറ് ബോട്ടുകളിലായി മത്സ്യത്തൊഴിലാളികളും ദൗത്യം ഏറ്റെടുത്തു.ഒരു കാര്യം എല്ലാവരും
ഓർക്കുക " പശ്ചിമഘട്ടം ഈ പ്രളയത്തിലെ മലനിരങ്ങൽപോലെ
ഇടിഞ്ഞുവരാൻ തുടങ്ങിയാൽ നിമിഷനേരംമതി കേരളം അറബിക്കടലിലെത്താൻ. അറബിക്കടൽ രണ്ടടി പൊങ്ങിയാലും മതി പാതിയോളം കേരളം മുങ്ങിപ്പോകാനും. അത്രയും പരിസ്ഥിതിലോലമായ ഒരു പ്രദേശത്തുനിന്ന് ഇനിയും സ്വപ്നങ്ങൾ കെട്ടിപ്പൊക്കുമ്പോൾ മറക്കാതിരിക്കേണ്ടത് ഒന്നുമാത്രം: ഈ പ്രകൃതി ഉണ്ടെങ്കിലേ
നമ്മളുള്ളൂ. രക്ഷാപ്രവര്‍ത്തനത്തിനും സഹായങ്ങള്‍ക്കുമായി നമുക്കും കൈകോര്‍ക്കാം. മണ്ണിൻറെയുള്ളിൽ നിന്നുള്ള മനുഷ്യരുടെ
നിലവിളികൾ കേൾക്കുക.
പ്രൊഫ്. ജോൺ കുരാക്കാർ

Comments
Post a Comment